Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Sentenced

America

ഹൂസ്റ്റൺ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് 75 വ​ർ​ഷം ത​ട​വ് ശി​ക്ഷ

ഹൂ​സ്റ്റ​ൺ : ഹൂസ്റ്റ​ണി​ൽ 21 കാ​രി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 75 വ​ർ​ഷം ക​ഠി​ന​ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2023 സെ​പ്റ്റം​ബ​റി​ലാ​ണ് ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യ ഡി​യു​ൺ​ഡ്രി​യ ഫോ​ർ​ഡ് കാ​ണാ​താ​കു​ന്ന​ത്. ഹാ​രി​സ് കൗ​ണ്ടി ജൂ​രി പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും, 2026 സെ​പ്റ്റം​ബ​ർ 18ന് ​കോ​ട​തി 75 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു.

2023 സെ​പ്റ്റം​ബ​ർ 22ന് ​ജോ​ലി​സ്ഥ​ല​ത്തു​നി​ന്നും ഒ​രു പു​രു​ഷ​നൊ​പ്പം പോ​യ ഡി​യു​ൺ​ഡ്രി​യ ഫോ​ർ​ഡി​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. 54 കാ​ര​നാ​യ യോ​ള​ണ്ട് ജെ. ​വാ​ഷിം​ഗ്ട​ൺ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

പ്ര​തി​യു​ടെ വാ​നി​ൽ നി​ന്നും വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്നും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ര​ക്ത​ക്ക​റ​യും ഡി​എ​ൻ​എ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഡാ​ള​സി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ 2024 സെ​പ്റ്റം​ബ​റി​ൽ ഡി​യു​ൺ​ഡ്രി​യ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

Latest News

Corehub Up